• Share the happiness with elders

  • Make Donations

    Change the life of those who have no hope!

    Donate now
  • Love your family

    Save Other Family
 

സ്നേഹ വിദ്യ 2018

അറിവിന്റെ ലോകത്തേക്കൊരു തിരിനാളം സൗജന്യ പഠനോപകരണ വിതരണം പാലക്കാട്: സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. സോഷ്യൽ മീഡിയ അവലംബമാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഇടുക്കി സ്നേഹസംഗമം ചാരിറ്റബിൾ സൊസൈറ്റിയാണ് പാലക്കാട് ജില്ലയിൽ നൂറോളം കുട്ടികൾക്ക് പഠനോപകരണം നൽകിയത്. ഫൈൻ സെന്ററിൽ നടന്ന സ്നേഹസംഗമം പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ആസ്ഥാനമായി സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സൈബർ കൂട്ടായ്മയാണ് സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റി .ഒരുലക്ഷത്തോളം അംഗങ്ങൾ ഈ സ്നേഹകൂട്ടായ്മയിലുണ്ട്. സോഷ്യൽ മീഡിയകൾ നമ്മുടെ ജീവിതത്തെ നിർണായകമായി സ്വാധീനിക്കുമ്പോൾ അവയുടെ അനന്തസാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കുകയാണ് ഈ കൂട്ടായ്മയിലെ ചെറുപ്പക്കാർ. സ്നേഹ സംഗമം ഗ്രൂപ്പ് വ്യത്യസ്തമായി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും മാനുഷിക സേവന പ്രവർത്തനങ്ങൾ വ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്.ഇരുപത്തിരണ്ടാമത് ചാരിറ്റിയുടെ ഭാഗമായാണ് ഈ അധ്യയന വർഷത്തിൽ പാലക്കാട് ജില്ലയിലെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സഹായം നൽകിയത്.സന്നദ്ധ രക്തദാനം,സ്നേഹസദ്യ,സ്നേഹ സ്പർശം,ഡ്രസ്സ് ബാങ്ക്,സ്നേഹവിദ്യാ തുടങ്ങിയ കർമ പരിപാടികളും ഈ സൈബർ കൂട്ടായ്മ നടത്തിവരുന്നു. പുതു തലമുറ സൈബർ ലോകത്ത് താത്കാലിക സുഖത്തിലും ആനന്ദത്തിലും നേരമ്പോക്കിലും മുഴുകുമ്പോൾ,ഇതിലെ അംഗങ്ങൾ തിരയുന്നതും തേടുന്നതും മനുഷ്യന്റെ അവസ്ഥകളും മനുഷ്യത്വവുമാണ്. സോഷ്യൽ മീഡിയ കൊണ്ടുണ്ടായ നേട്ടങ്ങൾ ജീവകാരുണ്യത്തിലൂടെ അടയാളപ്പെടുത്തുകയാണിവർ.ലോകത്തിന്റെ നാനാ ഭാഗത്തുള്ള മലയാളികൾ ഇവരുടെ സദുദ്യമത്തെ നിർലോഭം പിന്തുണക്കുന്നുമുണ്ട്. വിലപ്പെട്ട സമയമത്രയും ചാറ്റിംഗും ചീറ്റിംഗുമായി കളഞ്ഞ് സ്വയം പുഛം തോന്നുന്ന അവസ്ഥകൾ ഒഴിവാക്കുകയും ചിലരുടെയെങ്കിലും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് കാരണക്കാരാവുകയും ചെയ്യുകയാണ് സ്നേഹസംഗമത്തിന്റെ പ്രവർത്തകർ ചെയ്യുന്നത്. ആസ്വദിക്കാൻ അറിയുമെങ്കിൽ ഏറ്റവും നല്ല ഒരു ലഹരിയാണ് സേവനമെന്നും സേവിക്കുന്നവർക്ക് സംതൃപ്തിയും സേവിക്കപ്പെടുന്നവർക്ക് ആശ്വാസവും നൽകാൻ കഴിയുന്ന ഗുണകരമായ പുണ്യപ്രവർത്തിയാണിതെന്നും ഈ കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. കരുണ വറ്റാത്തവരുടെസഹായ സഹകരണത്തോടെയാണ് വ്യത്യസ്ത കർമ പരിപാടികൾ പലയിടങ്ങളിലായി നടത്തി വരുന്നത്. നൻമ ഉദ്ദേശിച്ചുള്ള ഈ സന്നദ്ധ കൂട്ടായ്മയിൽ മൂവാറ്റുപുഴ കാർണിവൽസിനിമാസാണ് നോട്ട്ബുക്കുകൾ സ്പോൺസർ ചെയ്തത്. സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സുജി നെല്ലിക്കുന്നേൽ അധ്യക്ഷനായി.ജീവകാരുണ്യ പ്രവർത്തകൻ ഷമീർ ചീരക്കുഴി,മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട്, അബ്ദുൽ റാഫി (റഫീഖ്) സെക്രട്ടറി സ്നേഹസംഗമം ചാരിറ്റബിൾ സൊസൈറ്റി,ദീപു തങ്കച്ചൻ ട്രഷറർ,,ശിവമണി(ഹാൻഡിക്രാഫ്‌റ്റ്,അഡ്വ.ഗിരീഷ് നെച്ചുള്ളി,ജുമൈന മുഹമ്മദ്,പഞ്ചമി,മനാഫ് തിരുനാവായ,ഉണ്ണി പഴപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


Back
 

Media Partners

Will be updated soon