• Share the happiness with elders

  • Make Donations

    Change the life of those who have no hope!

    Donate now
  • Love your family

    Save Other Family
SNEHASANGAMAM
 

Donate for those who needed

Direct Deposit into our South Indian Bank Account
Beneficiary Name : Sneha Sangamam Charitable Society
Beneficiary Address : Sneha Sangamam Charitable Society
Maniyarankudy P.O Maniyarankudy, Idukki District, Pin 685 602
Bank Name : South Indian Bank Limited
Bank Address : Idukki Branch
Account No : 0123073000060191
IFSC Code : SIBL 0000123

 

We Need Your help. Can you help us?

സ്നേഹ വിദ്ധ്യ 2019

*നമ്മുടെ ലക്ഷ്യം ഒരു പാട് ദൂരെയാണ്* *ഓരോ തുട്ടും ഒരു കുട്ടിയുടെ ഭാവിക്ക് വേണ്ടി* പ്രതീക്ഷകൾക്ക് വിപരീതമായി വിധിവൈപരീത്യങ്ങളിൽ വീണുപോയവർ താങ്ങും തണലുമായി കൂടെ നിന്നിരുന്ന ഗൃഹനാഥൻ ഒരു ദിവസം വിടപറയുകയോ രോഗി ആവുകയോ ചെയ്തപ്പോൾ നിരാലംബരായ മക്കളുടെ ജീവിത പ്രശ്നങ്ങളുടെ പരിഹാരം കാണുക എന്ന വലിയ ഒരു ദൗത്യമാണ് നമ്മൾ ഏറ്റെടുത്തിരിക്കുന്നത്, കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത ഏറ്റവും അർഹരായ 110 കുട്ടികൾക്കാണ് സ്നേഹ സംഗമം ഈ വർഷം സാന്ത്വനമേകുന്നത് .ലക്ഷ്യം 143,000 ( ഒരു ലക്ഷത്തി നാൽപത്തി മൂവായിരം )രൂപയാണ്. ഈ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരും ഞങ്ങളുടെ പ്രതീക്ഷയാണ് . നിങ്ങളുടെ ചെറിയ ഒരു കരുതലിൽ സുന്ദരമാകുന്നത് ആശയറ്റ കുട്ടികളുടെ ഒരു വർഷമാണ്. ഈ വേനലവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ അവർക്കും വേണം പുസ്തകവും ,കുടയും ,ബാഗും ... വാശി പിടിച്ചു കരയാനോ , പരാതികൾ പറയാനോ പിതാവിന്റെ കരുതലില്ലാത്ത ഈ പിഞ്ചു മക്കളുടെ നിറഞ്ഞ പുഞ്ചിരിക്ക് വേണ്ടിയാവട്ടെ നമ്മുടെ കരുതൽ. എന്നെന്നും നില നില്ക്കുന്ന എന്റെ നൻമയുടെ ഒരു വിഹിതം ഈ ലോകത്ത് വേണം എന്ന് നമ്മളൊക്കെ ആഗ്രഹിക്കാറുണ്ട് . ..അതിനു വേണ്ടി ശ്രമിക്കാറുമുണ്ട് .... നമ്മുടെ കുട്ടികൾ പഠിക്കുന്നുണ്ട് .. ഉമ്മ ഒരുക്കി വെച്ച ഉച്ച ഭക്ഷണവും ,ഉപ്പ വാങ്ങി കൊടുത്ത പുസ്തക സഞ്ചിയും തൂക്കി സ്കൂളിലേക്ക് അവർ പോകുന്ന കാഴ്ച നാം ആസ്വദിച്ചു കാണാറുണ്ട്‌ ... അവർ ചുമക്കുന്ന ഓരോ പുസ്തകങ്ങളും നമ്മുടെ പ്രതീക്ഷകളുടെ ഭാരങ്ങൾ ആണ് .... നമ്മുടെ ഇല്ലായ്മകൾ മറന്നു പോലും നമ്മൾ നമ്മുടെ മക്കൾക്ക് വേണ്ടതെല്ലാം ചെയ്യും. കുട്ടികൾ കേൾക്കാതെ വീടിന്റെ ഓരത്ത് നമ്മൾ ചർച്ച ചെയ്യുന്നത് അവരുടെ പഠന വിഭവങ്ങളെ കുറിച്ചാണ് .... മക്കൾ മറ്റുള്ള കുട്ടികളുടെ മുന്നിൽ ഇല്ലാത്തവനായി നില്ക്കുന്നത് സഹിക്കാൻ നമുക്ക് കഴിയാറില്ല .... അയൽ വീട്ടിലേക്കൊന്നു പോകാം ....ചിലപ്പോൾ കുറച്ചു കൂടി ദൂരെ .... അവിടെ പിതാവിന്റെ സാന്ത്വന സ്പർശമേൽക്കാൻ ഭാഗ്യം ലഭിക്കാത്ത ഒരു കുട്ടിയുണ്ട് അവിടെ... നിത്യ രോഗികൾ ആയ പലർക്കും പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ട് ..... അവരുടെ സ്വപ്നത്തിലെ വലിയ പ്രതീക്ഷ ആണ് അവരുടെ മക്കൾ ... നല്ല വിദ്യഭ്യാസം ,നല്ല ഉടുപ്പ് ,നല്ല പുസ്തകം ,ഒരു പുള്ളികുട .....അവർക്കുമുണ്ട് സ്വപ്‌നങ്ങൾ .... നമ്മൾ അവർക്ക് കൈ കൊടുത്തു സഹായിക്കേണ്ട ഒന്നാണ് വിദ്യാഭ്യാസം ... നാളെ അവർ സമൂഹത്തിലെ അർഹമായ സ്ഥാനത്ത് എത്തുമ്പോൾ മറ്റൊരു കുഞ്ഞിന്റെ കൈ പിടിക്കാനും അവർക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടാനും അവരുണ്ടാകും. ഓർക്കുക നിങ്ങളുടെ കുട്ടിയുടെ കൂടെ മറ്റൊരു കുട്ടിയും പഠിക്കട്ടെ ... ഓർമ്മകൾ അവസാനിക്കുന്ന നേരത്ത് ലോകത്ത് ചില ശേഷിപ്പുകൾ അവശേഷിക്കുന്നു ... തളിരുകൾ നിലക്കാത്ത ... .ഉറവ വറ്റാത്ത ....ശേഷിപ്പ് .... ചെറിയ ശ്രമങ്ങൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കും .... നമ്മുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത് 110 കുരുന്നുകളാണ് സഹായിക്കണം സ്വന്തം മക്കളായി കണ്ട് ഒരു കുട്ടിക്ക് വേണ്ടത് 1300 രൂപയാണ് പ്രതീക്ഷയോടെ.... സ്നേഹ സംഗമം ചാരിറ്റബ്ൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ അടുത്തറിയാൻ വെബ്സൈറ്റ് സന്ദർശിക്കൂ. നമ്മുടെ വെബ് സൈറ്റ്: www.snehasangamamcs.org അക്കൗണ്ട് ഡീറ്റയിൽ - Name: Sneha Sangamam charitable Society. A/C NO:0123073000060191 IFSC: SIBL0000123 South indian Bank idukki Branch