നമ്മുടെ സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റിയില്‍ സംഭാവന നെല്കാന്‍ ആഗ്രഹിക്കുന്നവര്‍ ടോനെറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റി

സോഷ്യൽ മീഡിയകൾ ഇന്ന് നമ്മുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഏതൊന്നിനും രണ്ട് വശങ്ങൾ (ഗുണവും ദോശവും) ഉള്ളത് പോലെ ഇവിടെയും തഥൈവ. മനുഷ്യന്റെ കൈകടത്തലുകൾ ഉള്ളിടത്തെല്ലാം അവൻ നാശവും വിതക്കുമെന്നിരിക്കെ ഉപകാരപ്രദം എന്നതിനേക്കാൾ ദുരുപയോഗം ചെയ്യപ്പെടുന്നതായിട്ടാണ് കാണപ്പെടുന്നത്. അവിടെയാണ് സ്നേഹ സംഗമം ഗ്രൂപ്പ് വ്യത്യസ്ഥമായി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. പലരും അവരവരുടെ സമയം അനാവശ്യ കാര്യങ്ങൾക്ക് പിറകെ പോയി പല മാനസിക വൈകല്യങ്ങൾക്കും വിധേയമായി ഹൃദയം വികൃതമാക്കി താത്കാലിക സുഖത്തിലും ആനന്ദത്തിലും മുഴുകുമ്പോൾ,ഞങ്ങൾ തിരയുന്നതും തേടുന്നതും മനുഷ്യന്റെ അവസ്ഥകളും മനുഷ്യത്വവുമാണ്. ഇവിടെ നിങ്ങളുടെയെല്ലാം സഹായ സഹകരണത്തോടെ ഒരു പാടു സേവനങ്ങൾ ചെയ്യാനാവും നമുക്ക്. നൻമ മാത്രം ഉദ്ദേശിച്ചുള്ള ഈ കൂട്ടായ്മയിൽ ഞങ്ങളോടൊപ്പം പങ്കാളികളാവുക. സോഷ്യൽ മീഡിയ കൊണ്ടു നമുക്കുണ്ടായ നേട്ടങ്ങൾ കുറിച്ചിടാം. വിലപ്പെട്ട സമയമത്രയും ചാറ്റിംഗും ചീറ്റിംഗുമായി കളഞ്ഞ് സ്വയം പുഛം തോന്നുന്ന അവസ്ഥകൾ ഒഴിവാക്കുകയും ചിലരുടെയെങ്കിലും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് കാരണക്കാരാവുകയും ചെയ്യാം. ആസ്വദിക്കാൻ അറിയുമെങ്കിൽ ഏറ്റവും നല്ല ഒരു ലഹരിയാണ് സേവനം. സേവിക്കുന്നവർക്ക് സംതൃപ്തിയും സേവിക്കപ്പെടുന്നവർക്ക് ആശ്വാസവും നൽകാൻ കഴിയുന്ന ഗുണകരമായ ഒരു ലഹരി.

img06

Charity Life

ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

സന്നദ്ധരക്തദാനം
സ്നേഹസദ്യ
സ്നേഹസ്പർശം
ഡ്രെസ്സ് ബാങ്ക്
സ്നേഹ വിദ്യ

Our Current Mission

Will be updated soon!

Team

സ്നേഹസംഗമം ചാരിറ്റബിൾ സൊസൈറ്റിയുടെ കൂട്ടായ്മയില്‍ ചിലര്‍...

സുജി എന്‍ ജി

പ്രസിഡൻ്റ്

സരിത ശേഖർ

വൈസ് പ്രസിഡന്റ്

അബ്ദുള്‍ റാഫി

സെക്രട്ടറി

ബേസില്‍ വെങ്ങോല

ജൊയിൻ്റ് സെക്രട്ടറി

ദീപു റ്റി.സി

ട്രഷറർ

ബിജോ റ്റി ജെ

കമ്മിറ്റി മെമ്പർ

നിസാര്‍ പി എച്ച്

കമ്മിറ്റി മെമ്പർ

Services

നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ചിലത്....

സ്നേഹ വിദ്യ

ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമായി ബാഗ്,കുട, ചെരുപ്പ് തുടങ്ങിയ അത്യാവശ്യ സാധനങ്ങളും പഠനോപകരണങ്ങളും എത്തിച്ച് കൊടുക്കുന്നു.

സ്നേഹസ്പർശം

അശരണരും ആലംബഹീനരുമായ മനുഷ്യര്‍ക്ക് സ്വാന്ത്വനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ഇത്.

സ്നേഹസദ്യ

പാവപ്പെട്ടവർക്ക് വിരുന്നൊരുക്കുകയും വിശപ്പും രോഗവും മൂലം അവശത അനുഭവിക്കുന്നവരിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുന്നു.

ഡ്രസ്സ്‌ ബാങ്ക്

സുമനസുകളില്‍ നിന്നും വസ്ത്രങ്ങള്‍ സമാഹരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് നെല്കുക എന്നതാണ് ലക്ഷ്യം. നെല്കന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക.

സന്നദ്ധരക്തദാനം

സമുഹത്തിന് രക്തദാനത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി ബോധവല്‍ക്കരണം നടത്തുക അതുവഴി ദാധവിനെ കണ്ടെത്തുക

Contact Us